01 February 2023

സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയ്ക്ക് പുതിയ വെബ്സൈറ്റ്

സി.എസ്.ഐ. മദ്ധ്യകേരള മഹായിടവകയ്ക്ക് പുതിയ വെബ്സൈറ്റ്

മദ്ധ്യകേരള മഹായിടവകയുടെ പുതിയ വെബ്സൈറ്റ് (http://www.csimadhyakeraladiocese.org) മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

വളരെ സമഗ്രമായ രീതിയിൽ ഒരു വർഷത്തോളം സമയമെടുത്ത് തയാറാക്കിയിരിക്കുന്ന ഈ വെബ്‌സൈറ്റിൽ മഹായിടവകയിലെ മുഴുവൻ പട്ടക്കാരുടെയും, സഭാപ്രവർത്തകരുടെയും, സിസ്റ്റേഴ്സിന്റെയും മറ്റും ഫോൺ നമ്പർ, ഇമെയിൽ, മേൽവിലാസം തുടങ്ങിയവ നൽകിയിരിക്കുന്നു. മഹായിടവകയിലെ എല്ലാ പള്ളികളുടെയും വിശദാംശങ്ങൾ ചിത്രം സഹിതം നൽകിയിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളുടെയും ചിത്രങ്ങളും വിശദാംശങ്ങളുമുണ്ട്. അഭിവന്ദ്യ തിരുമേനിയുടെ കത്ത് ഇംഗ്ലീഷിലും മലയാളത്തിലും വായിക്കാം. വിവിധ ഡിപ്പാർട്മെന്റുകളുടെയും ഓർഗനൈസേഷനുകളുടെയും മഹായിടവക-ജില്ലാ പ്രവർത്തനങ്ങളും, നേതാക്കളുടെ ഫോൺ നമ്പറുകളും മറ്റും നൽകിയിരിക്കുന്നു. മഹായിടവക കൌൺസിൽ അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബോർഡ് അംഗങ്ങൾ തുടങ്ങിയവരുടെയും പേരുവിവരങ്ങളുണ്ട്. എല്ലാ പള്ളികളുടെയും സ്ഥാപനങ്ങളുടെയും ലൊക്കേഷൻ മാപ് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നു. മഹായിടവക നേതൃത്വത്തോട് വിവരങ്ങൾ അന്വേഷിക്കുന്നതിനും മറ്റുമായുള്ള ഒരു പേജുമുണ്ട്. വീഡിയോസ്, പുസ്തകങ്ങൾ, മാസികകൾ, സഭാപഞ്ചാംഗം, പ്രതിദിന വേദവാക്യങ്ങൾ, പ്രാർത്ഥന കലണ്ടർ, അറിയിപ്പുകൾ, സമീപകാല പ്രോഗ്രാമുകൾ എന്നിവയും ഈ വെബ്സൈറ്റിലുണ്ട്.

ലോകത്തിലെല്ലായിടത്തുമുള്ള മഹായിടവക അംഗങ്ങൾക്കു മഹായിടവകയുമായുള്ള ബന്ധം ഒന്നുകൂടെ ദൃഢമാക്കുന്നതിനു ഈ വെബ്സൈറ്റ് സഹായകരമാവും.

ഈ വെബ്സൈറ്റ് ഉപയോഗിക്കുകയും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

> *CSI MKD Official Communications*

[email protected]

WhatsApp: 8089649566

Source : CSI Madhya Kerala Diocese | Facebook

 

 

csi parish fujairah

Stay connected

eNews is a regular electronic newsletter that is emailed to our members and well-wishers. It provides information about congregational events news and more.
Please subscribe, if you wish to get updates as and when it happens.