09 April 2023

ഉയിർപ്പുഞായർ ശുശ്രൂഷ നടത്തപ്പെട്ടു - "പ്രത്യാശയുടെയും പ്രതീക്ഷയുടെയും പ്രതീകമായ ഒഴിഞ്ഞ കല്ലറ"

ഉയിർപ്പുഞായർ ശുശ്രൂഷ നടത്തപ്പെട്ടു - "പ്രത്യാശയുടെയും പ്രതീക്ഷയുടെയും പ്രതീകമായ ഒഴിഞ്ഞ കല്ലറ"

ദുബായ് പാരിഷിന്റെ ഈ വർഷത്തെ ഉയിർപ്പുഞായർ (Easter Sunday) ശുശ്രൂഷ ഏപ്രിൽ 9  ആം തീയതി ഞായറാഴ്ച രാവിലെ 5 മണിക്ക്  ഹോളി ട്രിനിറ്റി ദേവാലയത്തിൽ വെച്ചു നടത്തപ്പെട്ടു.

വികാരി റെവ. ഷാജി ജേക്കബ് തോമസ് ശുശ്രുഷക്ക് നേതൃത്വം നൽകി.

മൈസൂർ മിഷൻ മിഷനറി ഇൻ ചാർജ് റെവ. ബിജിൻ ജോൺ വര്ഗീസ് വചനശുശ്രൂഷ നിർവ്വഹിച്ചു. വേദശാസ്ത്രജ്ഞൻ കെ. സി. എബ്രഹാം അച്ചന്റെ വീക്ഷണത്തിൽ ഉയിർപ്പ് ക്രിസ്തുവിന്റെ അനുഗാമികളുടെ വിജയമാണ് (victory of the followers), അതു പോലെ തന്നെ ഉയിർപ്പ് വിശ്വാസിയുടെ അനുദിനമുള്ള അനുഭവമാണ് (momental experience of the believer). യേശു ജീവിക്കുന്നവനാണ്. മരണത്തെ അതിജീവിച്ച  ക്രിസ്തുവിന്റെ ആഘോഷമാണ് ഉയിർപ്പുദിനം. (ലൂക്കോസ് 24 : 1 - 12) സാക്ഷ്യവും അനുഭവവും ഒന്നിക്കുമ്പോളാണ് വിശ്വാസം രൂപംകൊള്ളുന്നത്. പ്രത്യാശയുടെയും പ്രതീക്ഷയുടെയും പ്രതീകമായ ഒഴിഞ്ഞ കല്ലറയാണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. നാം അനുഭവിച്ചറിഞ്ഞ ഉയിർത്ത കർത്താവിനെ, മറിയയെപ്പോലെ മറ്റുള്ളവരോട് പ്രഘോഷിക്കുവാൻ നാം ബാധ്യസ്ഥരാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ പ്രതീക്ഷയായും പ്രത്യാശയായും നിലകൊള്ളുവാൻ ഈസ്റ്റർ ദിനം മുഖാന്തിരം ആവണം.

തുടർന്ന് നടന്ന തിരുവത്താഴശുശ്രൂഷയിൽ വിശ്വാസികൾ പങ്കുചേർന്നു.

പ്രസംഗത്തിന്റെ വീഡിയോ ഇവിടെ ലഭ്യമാണ് : www.youtube.com/watch?v=es6xP8h0PKQ

csi parish fujairah

Stay connected

eNews is a regular electronic newsletter that is emailed to our members and well-wishers. It provides information about congregational events news and more.
Please subscribe, if you wish to get updates as and when it happens.