ദുബായ് സി. എസ്. ഐ. മലയാളം പാരിഷിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ കുടുംബ സംഗമം ഓഗസ്റ്റ് മാസം ഒന്നാം തീയതി രാവിലെ 8 മണി മുതൽ കോട്ടയത്തുള്ള മദ്ധ്യകേരള മഹായിടവക റിട്രീറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. ഏകദേശം 120 പേർ ഇതിൽ പങ്കെടുത്തു.
സി എസ് ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ സംഗമം ഉദ്ഘാടനം ചെയ്തു. 50 വർഷം പൂർത്തിയാക്കുന്ന ദുബായ് മലയാളം ഇടവക ദൈവീക ശുശ്രൂഷയ്ക്കായി ഒരു വൈദികനെ ഒരുക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ്പ് ആഹ്വാനം ചെയ്തു. ദുബായ് ഇടവക വികാരി റവ. രാജു ജേക്കബ് അദ്ധ്യക്ഷനായിരുന്നു. ശ്രീ ജോൺ കുര്യൻ സ്വാഗതം അറിയിച്ചു. ശ്രീ. മാത്യു വർഗീസ് ഇടവകയുടെ 50 വർഷത്തെ ചരിത്രം അവതരിപ്പിച്ചു. ശ്രീ. എ. പി. ജോൺ നന്ദി പ്രകാശിപ്പിച്ചു.
ദുബായ് ഇടവകയിൽ മുൻപ് ശുശ്രൂഷ ചെയ്ത റവ. ഡോ. മാത്യു വർക്കി, റവ. സി. വൈ. തോമസ്, റവ. സജി കെ. സാം, റവ. വർഗീസ് ഫിലിപ്പ്, റവ. ജിജി ജോൺ ജേക്കബ്, റവ. പ്രവീൺ ചാക്കോ, റവ. ഡോ. പി. കെ. കുരുവിള, റവ. ഷാജി ജേക്കബ് തോമസ് എന്നിവർ യോഗത്തിൽ പങ്കെടുക്കുകയും അനുമോദനങ്ങൾ അറിയിക്കുകയും ചെയ്തു.
1975 ൽ ദുബായിൽ ആദ്യകാല സേവനം ചെയ്ത് വിശ്രമ ജീവിതം നയിക്കുന്ന മുൻ ഇടവകാംഗങ്ങളെ ആദരിച്ചു. പങ്കെടുത്ത എല്ലാ വൈദികർക്കും മുൻ ഇടവകാംഗങ്ങൾക്കും മൊമെൻ്റോ നൽകി ആദരിച്ചു.
ശ്രീ. സജി കെ. ജോർജ്ജ്, ശ്രീ. എബി മാത്യു ചോളകത്ത്, ശ്രീ. തമ്പി ജോൺ എന്നിവർ പ്രോഗ്രാം കോഡിനേറ്റേഴ്‌സായി ആയി പ്രവർത്തിച്ചു.
ദുബായ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ (1975-2025) ഭാഗമായിട്ടാണ് എല്ലാവരും ചേർന്നുള്ള കുടുംബ സംഗമം ക്രമീകരിച്ചത്. ദുബായിൽ ഇപ്പോൾ ആരാധനയിൽ സംബന്ധിക്കുന്ന മുപ്പതോളം അംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു. പൊതുസമ്മേളനത്തോടൊപ്പം വിനോദ പരിപാടികളും കുടുംബാംഗങ്ങളെ ആദരിക്കലും ചേർന്നുള്ള പ്രഥമ കുടുംബ സംഗമം വ്യത്യസ്തവും അനുഗ്രഹകരവും ആയിരുന്നു എന്ന് സംഘാടകർ അറിയിച്ചു.
Photo Gallery of the program is available here : https://www.csidubai.com/gallery/83/golden-jubilee-kudumba-sangamam-overseas-meet
Family Fellowship of the CSI Parish (Malayalam) Dubai Golden Jubilee Kudumba Sangamam was held in the Land of Letters
As part of its Golden Jubilee celebrations, the Dubai CSI Malayalam Parish organized a Family Fellowship at the CSI Retreat Centre in Kottayam.
The event was inaugurated by the Rt. Rev. Dr. Malayil Sabu Koshy Cherian, Bishop in the Madhya Kerala Diocese of the Church of South India. In his keynote address, the Bishop made a heartfelt appeal to raise a clergy member dedicated to the divine ministry of the Dubai Parish, which is now entering its 50th year of faithful service.
Rev. Raju Jacob, the Vicar of the Dubai Parish, presided over the gathering. Mr. John Kurian extended a warm welcome, while Mr. Mathew Varghese presented a historical overview of the parish's 50-year journey. Mr. A. P. John offered the vote of thanks.
Former vicars of the Dubai Parish — Rev. Dr. Mathew Varghese, Rev. C. Y. Thomas, Rev. Saji K. Sam, Rev. Varghese Philip, Rev. Jiji John Jacob, Rev. Praveen Chacko, Rev. Dr. P. K. Kuruvilla, and Rev. Shaji Jacob Thomas — were present and honored during the occasion.
The event also paid tribute to senior members of the congregation who served the parish in its formative years during the mid-1970s and are now living in retirement. All clergy and former parish members in attendance were felicitated with mementos as a token of gratitude and remembrance. Mr. Saji K. George, Mr. Aby Mathew Cholakath, and Mr. Thampi John served as the program coordinators, ensuring the smooth and graceful execution of the fellowship.
The Family Fellowship, held as a key component of the Dubai Parish’s Golden Jubilee celebrations (1975–2025), brought together around thirty current members residing in Dubai who regularly participate in worship. The organizers remarked that the event, which combined a formal gathering, recreational activities, and the honoring of parish families, was a blessed and memorable milestone — marking the parish's first family gathering of its kind.
Photo Gallery of the program is available here : https://www.csidubai.com/gallery/83/golden-jubilee-kudumba-sangamam-overseas-meet